കൊച്ചി ടീം ‘ഇന്‍ഡി കമാന്‍ഡോസ് കേരള’

മുംബൈ| WEBDUNIA|
PRO
കൊച്ചി ഐ പി എല്‍ ടീമിന്‌ പേര് തീരുമാനിച്ചു. 'ഇന്‍ഡി കമാന്‍ഡോസ്‌ കേരള' എന്നാണ് പേരിട്ടിരിക്കുന്നത്. പേര് ബി സി സി ഐക്ക്‌ സമര്‍പ്പിച്ചതായി ടീം ഉടമകളില്‍ ഒരാളായ വിവേക്‌ വോണുഗോപാല്‍ അറിയിച്ചു.

‘രാജ്യത്തിനുവേണ്ടി കേരളത്തില്‍ നിന്നുള്ള പോരാളികള്‍’ എന്നാണ് പേരിന്‍റെ അര്‍ത്ഥം. ഇന്‍ഡി സൂചിപ്പിക്കുന്നത്‌ സ്വാതന്ത്ര്യത്തെ(ഇന്‍ഡിപെന്‍ഡന്‍സ്)യാണെന്നും കമാന്‍ഡോസ്‌ ധൈര്യവും ശക്തിയുമുള്ള പോരാളികളെ സൂചിപ്പിക്കുന്നുവെന്നും വിവേക് വേണുഗോപാല്‍ പറഞ്ഞു.

കൊച്ചി ടീമിന്‍റെ രണ്ടു മത്സരങ്ങള്‍ ഇന്‍ഡോറിലായിരിക്കും നടക്കുക. ഇന്‍ഡി കമാന്‍ഡോസ്‌ കേരളയുടെ ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. പേരും ലോഗോയും തമ്മില്‍ ഏറെ ബന്ധമുണ്ടെന്നും ഉടമകള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :