കൊച്ചി ഏകദിനം: ഇതുവരെ ടിക്കറ്റ് വിറ്റത് ഒരു കോടിയുടെ
കൊച്ചി|
WEBDUNIA|
PRO
കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിന് വന്‍ തയാറെടുപ്പുകള്‍. ഒരു ലക്ഷത്തോളം കാണികള്‍ എത്തിച്ചേരുന്ന മത്സരത്തിന് സുരക്ഷയൊരുക്കാന്‍ 3000ഓളം പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. മത്സരത്തിന്റെ ടിക്കറ്റ് വില്‍പന റെക്കോര്‍ഡുകള്‍ ഭേദിച്ചു. വെള്ളിയാഴ്ച വരെ ഒരു കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.
മത്സര ദിവസം 2000 പൊലീസുകാരെ സ്‌റ്റേഡിയത്തിനുള്ളിലും 1000 പൊലീസുകാരെ പുറത്തും സുരക്ഷയ്‌ക്കായി വിന്യസിക്കും. രണ്ട് എസ്‌പിമാരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍.
മല്‍സരം കാണാന്‍ ഒരു ലക്ഷത്തോളം കാണികള്‍ എത്തുമെന്നതിനാല്‍ ഗതാഗതക്കുരുക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സ്‌ഥാപിക്കുമെന്നും ഐജി പറഞ്ഞു.
ഇരു ടീമുകളും ഇന്ന് കേരള മണ്ണില്‍ പറന്നിറങ്ങും. വൈകിട്ട് 5.45 ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെത്തുന്ന ഇരു ടീമുകളെയും കേരളീയ ശൈലിയില്‍ സ്വീകരിക്കും. ഇവിടെയും ആരാധകര്‍ തടിച്ചുകൂടുമെന്നതിനാല്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഫെഡറല്‍ ബാങ്കിന്റെ കൊച്ചിയിലെ ശാഖകള്‍ ഒഴികെയുള്ള ബ്രാഞ്ചുകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പന അവസാനിച്ചു. സ്‌റ്റേഡിയത്തില്‍ തുറക്കുന്ന പ്രത്യേക കൗണ്ടര്‍ വഴിയും ഫെഡറല്‍ ബാങ്കിന്റെ പാലാരിവട്ടം ശാഖയിലൂടെയും ഇനി ടിക്കറ്റുകള്‍ ലഭിക്കും.
ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തവര്‍ പാലാരിവട്ടം ഫെഡറല്‍ ബാങ്കിലെത്തി ടിക്കറ്റുകള്‍ വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു.