ആദ്യ ട്വന്റി20യില്‍ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. സെവാഗിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ആയിരുന്നു ടീം ഇന്ത്യയുടെ തുടക്കം. ഏഴ് ബോളില്‍ നിന്ന് നാല് സിക്സര്‍ പറത്തിയ സെവാഗ് രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 26 റണ്‍സ് നേടിയിട്ടുണ്ട്.
തുടക്കത്തില്‍ തന്നെ ആറ് റണ്‍സെടുത്ത ഗംഭീറിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഇയാന്‍ ഒബ്രിയന്റെ പന്തില്‍ ഗംഭീര്‍ ബൌള്‍ഡ് ആകുകയായിരുന്നു. ക്രൈസ്റ്റ് നഗറിലെ എഎംഐ സ്റ്റേഡിയത്തിലാണ് മത്സരം. മഴയുടെ ഭീഷണിയുണ്ടെങ്കിലും കാലവസ്ഥ ഇപ്പോള്‍ അനുകൂലമാണ്.
കാലപ്പഴക്കം കൊണ്ട് ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമായ ന്യൂസിലാന്‍ഡിലെ പിച്ചില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. രണ്ട് ട്വന്റി20യും അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളുമാണ് പര്യടനത്തില്‍ ഉള്ളത്. ഏപ്രില്‍ മൂന്നിനാണ് അവസാന ടെസ്റ്റ്.