കാലാവസ്ഥ ചതിച്ചു; ദുലീപ് ട്രോഫി ഫൈനല്‍ ഉപേക്ഷിച്ചു
കൊച്ചി|
WEBDUNIA|
PRO
കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ദുലീപ് ട്രോഫി ഫൈനല്‍ മത്സരം ഉപേക്ഷിച്ചു. ഇരുടീമുകളുടെയും ക്യാപ്റ്റന്മാര് സംയുക്തമായി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ ഉത്തര- ദക്ഷിണ മേഖലകള്‍ സംയുക്ത ജേതാക്കളായി. ഗ്രൗണ്ടില്‍ നനവും വെളക്കെട്ടുമുണ്ടായതിനെ ത്തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് അസോസിയേഷന് നാടിന് നാണക്കേടാണെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെ തുടങ്ങിയ വിവാദം പുതിയ തലങ്ങളിലേക്ക് എത്തി നില്‍ക്കുകയാണ്.
മഴമൂലം ദുലീപ് ട്രോഫിയുടെ ഫൈനല്‍ മത്സരം നാലാംദിനവും നിര്‍ത്തി വെച്ചതോടെയാണ് ശശി തരൂര്‍ കെസിഎക്കെതിരെ തിരിഞ്ഞത്. ഫീല്‍ഡിലെ നനവ് മൂലം മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നത് ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതു കൊണ്ടാണെന്നും ഡ്രെയിനേജ് സംവിധാനം പരിഷ്ക്കരിക്കാനായി അനുവദിച്ച എട്ടു കോടി രൂപ എവിടെപ്പോയെന്നും തരൂര്‍ ചോദിച്ചിരുന്നു.