കാനഡയ്ക്ക് 299 റണ്‍സ് വിജയലക്‌ഷ്യം

നാ‍ഗ്‌പുര്‍| WEBDUNIA|
ലോകകപ്പ് ക്രിക്കറ്റിലെ ഗ്രുപ്പ് എ മത്സരത്തില്‍ സിംബാബ്‌വെയ്ക്കെതിരെ കാനഡയ്ക്ക് 299 റണ്‍സ് വിജയലക്‌ഷ്യം. ടോസ് നേടിയ സിംബാവ്‌വെ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 298 റണ്‍സ് സിംബാബ്‌വെ നേടി.

98 റണ്‍സ് നേടിയ തയ്‌ബുവാണ് സിംബാബ്‌വെയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്തത്. ക്രെയ്‌ഗ് ഇര്‍വിന്‍ 85 റണ്‍സ് നേടി. ഓപ്പണര്‍മാരായി ഇറങ്ങിയ വലംകൈയന്‍ ബാറ്റ്സ്‌മാന്‍ ടെയിലര്‍ റണ്‍സ് ഒന്നും നേടാതെയും ചാള്‍സ് കവെണ്ട്രി നാലു റണ്‍സ് മാത്രം നേടിയും പുറത്തായി.

ക്യാപ്റ്റന്‍ ചിഗുംബുരയ്ക്ക് അഞ്ചു റണ്‍സ് മാത്രം നേടാനെ കഴിഞ്ഞുള്ളൂ. വില്യംസ് 30 റണ്‍സുമായി പുറത്തായി. ലാംബ് 11 റണ്‍സിനും ഉട്‌സെയ 22 റണ്‍സിനും ഗ്രെയിം ക്രീമര്‍ 26 റണ്‍സിനും പുറത്തായി. പ്രൈസ് പത്തു റണ്‍സും പൊഫു മൂന്ന് റണ്‍സും നേടി.

കാനഡയുടെ ബാലാജി റാവുവാണ് സിംബാബ്‌വെയുടെ നാലു വിക്കറ്റുകള്‍ നേടിയത്. ഖുറാം ചൊഹനും ഹര്‍വിര്‍ ബൈദ്വാനും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ റിസ്വാന്‍ ചീമ ഒരു വിക്കറ്റും വീഴ്ത്തി. അതേസമയം, മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയ്ക്ക് അഞ്ച് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് റണ്‍സ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഇതിനിടയില്‍ തന്നെ കാനഡയ്ക്ക് രണ്ടു വിക്കറ്റുകള്‍ നഷ്‌ടമായി.

ശ്രീലങ്കയ്ക്കെതിരെ ആദ്യ മത്സരത്തില്‍ തോറ്റ ടീം മാറ്റം വരുത്തിയാണ് ഇന്ന് ഇറങ്ങിയിരിക്കുന്നത്‌. ഓപ്പണര്‍ ഹെന്റിക്കു പകരും നിതീഷ്‌ കുമാറാണ് കാനഡയ്ക്കായി ഇറങ്ങിയത്. ഇത്തവണ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്‌ നിതീഷ്‌ കുമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :