ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം. 15 റണ്‍സിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് എടുത്തത്. കുക്ക് 40 റണ്‍സ് എടുത്തു. ബെല്‍ 41 റണ്‍സ് എടുത്തു. ട്രോട്ട് 54 റണ്‍സ് എടുത്തു. മോര്‍ഗന്‍ 89 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റുകളുടെ നഷ്ടത്തില്‍ 257 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. വാര്‍ണര്‍ 56 റണ്‍സെടുത്തു. ക്ലാര്‍ക്ക് 61 റണ്‍സ് എടുത്തു.