ഓസീസ് വിജയ പരമ്പര തുടരുന്നു

നോട്ടിംഗ്‌ഹാം| WEBDUNIA|
കൂറ്റന്‍ സ്കോര്‍ നേടിയിട്ടും ഇംഗ്ലണ്ടിന് ഇത്തവണയും തോല്‍‌വി ഒഴിവാക്കാനായില്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇംഗ്ലണ്ട് ഭംഗിയായി തോറ്റു. നായകന്‍ റിക്കി പോണ്ടിംഗിന്‍റെ സെഞ്ച്വറിയുടെ മികവില്‍ നാലു വിക്കറ്റ് വിജയം അഘോഷിച്ച കംഗാരുപ്പട പരമ്പരയില്‍ 5-0ന് മുന്നിലെത്തി. സ്കോര്‍: ഇംഗ്ലണ്ട്: 299, ഓസ്ട്രേലിയ: 48.2 ഓവറില്‍ 302/6.

109 പന്തുകളില്‍ 14 ബൌണ്ടറികളുടെയും മൂന്ന് സിക്സറിന്‍റെയും അകമ്പടിയോടെ 126 റണ്‍സ് നേടിയ പോണ്ടിംഗിന് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് (52), ഷെയ്ന്‍‌ വാറ്റ്സണ്‍ (36), കാമറൂണ്‍ വൈറ്റ് (24) എന്നിവര്‍ പോണ്ടിംഗിന് മികച്ച പിന്തുണ നല്‍കി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി സ്ട്രോസ് (35),ഡെന്‍‌ലി (45), പ്രയര്‍ (37), ഷാ (31), മോര്‍ഗന്‍ (58), മസ്കരാനസ് (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :