ഓസീസിന് ആത്മവിശ്വാസകുറവ്: നില്‍‌സണ്‍

UNIFILE
ത്രിരാഷ്‌ട്ര പരമ്പര ക്രിക്കറ്റില്‍ ചൊവ്വാഴ്ച ഇന്ത്യയെ നേരിടുന്ന ഓസ്‌ട്രേലിയ കുറഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൈതാനത്തിലിറങ്ങുകയെന്ന് ഓസീസ് പരിശീലകന്‍ നില്‍‌സണ്‍ പറഞ്ഞു. ഇന്ത്യന്‍ ബൌളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുവാന്‍ കംഗാരു ബാറ്റ്‌സ്‌മാന്‍‌മാരെ കിണഞ്ഞു ശ്രമിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇരു ടീമുകള്‍ക്കും മികച്ച ബൌളിംഗ് ലൈനപ്പ് ഉണ്ട്. ഞങ്ങള്‍ വിചാരിച്ച പോലെ കളിക്കുവാന്‍ സാധിക്കുന്നില്ല.

ആദ്യ കളിയില്‍ തോറ്റത് ആത്മവിശ്വാ‍സത്തെ ബാധിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും മികച്ച ക്രിക്കറ്റ് നിങ്ങള്‍ക്ക് കാഴ്‌ചവെക്കുവാന്‍ കഴിയുകയില്ല. ഇന്ത്യന്‍ ബൌളര്‍മാരുടെ മികച്ച പ്രകടനം ഓസീസ് ബാറ്റ്‌സ്‌മാന്‍‌മാരുടെ മത്സരവീര്യത്തെ ചെറിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്’

ബ്രിസ്‌ബെന്‍| അക്ഷേഷ് സവാലിയ|
എല്ലാ മഹത്തരമായ കളിയുടെയും ഭാഗമാണിത്. ഇപ്പോള്‍ ഞങ്ങള്‍ ഏതു ബൌളിംഗ് ആക്രമണത്തിനെതിരെയാണ് കളിക്കുന്നതോ അവര്‍ അക്കാര്യം നന്നായി ചെയ്യുന്നുണ്ട്. ഈ എതിര്‍പ്പുകളെ അതിജീവിക്കുക എന്നതാണ് ആ നിമിഷം മുതല്‍ ഞള്‍ നേരിടുന്ന പ്രധാന വെല്ലുവിളി‘; നില്‍‌സണ്‍ പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :