ഓസീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്

എഡ്‌ജ്ബാസ്‌റ്റണ്‍| WEBDUNIA| Last Modified ഞായര്‍, 9 ജൂണ്‍ 2013 (10:30 IST)
WD
WD
ഇയാന്‍ ബെല്ലിന്റെ ബാറ്റിംഗ്കരുത്തില്‍ ആതിഥേയരായ ഇംഗ്ളണ്ടിന് ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യമത്സരത്തില്‍ തകര്‍പ്പന്‍ വിജയം.

ഇന്നലെ കരുത്തരായ ഓസീസിനെ 48 റണ്ണിനാണ് ഇംഗ്ളണ്ട് കീഴടക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്ണടിച്ചപ്പോള്‍ ഓസ്ട്രേലിയയുടെ മറുപടി 221​/9 എന്ന സ്കോറില്‍ അവസാനിക്കുകയായിരുന്നു.

നേരത്തെ 34 ഓവറില്‍ 168​/1 എന്ന നിലയില്‍ ആയിരുന്ന ഇംഗ്ളണ്ടിന്റെ ഇന്നിംഗ്സ് 50 ഓവറില്‍ 269​/6 എന്ന സ്കോറില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറുകളിള്‍ ശക്തി​ വീണ്ടെടുത്ത ഓസീസ് ബൗളര്‍മാരാണ് ഇംഗ്ളണ്ടിനെ 300 കടത്താതെ നിറുത്തിയത്. ഓസീസിനു​വേണ്ടി മക്‌കേയ്, ഫോക്നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ചേസിംഗിനിറങ്ങിയ ആസ്ട്രേലിയയെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആന്‍ഡേഴ്സണും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ബ്രെസ്‌നാനും ഓരോ വിക്കറ്റു വീതം വീഴ്‌ത്തിയ ബ്രോഡും ട്രെഡ് വെല്ലും റൂട്ടും ബൊപ്പാറയും ചേര്‍ന്നാണ് തകര്‍ത്തെറിഞ്ഞത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :