ടെസ്റ്റ്, ഏകദിന, ട്വന്റി ക്രിക്കറ്റില്‍ എല്ലാം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തി റെക്കോര്‍ഡിടാനുള്ള അവസരമാണ് ഇംഗ്ലണ്ടിന് മുന്നില്‍. ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര 0-5ത്തിന് ജയിച്ചാലാണ് ഇംഗ്ലണ്ട് ഈ നേട്ടത്തിലെത്തുക.
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി 20 ക്രിക്കറ്റിലും ഇംഗ്ലണ്ടാണ് ഇപ്പോള്‍ ഒന്നാമത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളും ജയിച്ചാല്‍ ഏകദിന ക്രിക്കറ്റിലും ഇംഗ്ലണ്ട് ഒന്നാമതെത്തും.
ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ട്വന്റി 20 ക്രിക്കറ്റിലും ഒന്നാമതെത്തുന്ന ആദ്യത്തെ രാജ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയക്കെതിരെ പരമ്പരയ്ക്കിറങ്ങുന്നതെന്ന് ഇംഗ്ലണ്ട് നായകന് കുക്ക് പറഞ്ഞു.