ഐസിസി ടീം: സച്ചിനും സെവാഗും പ്രാഥമിക പട്ടികയില്‍

ദുബായ്| WEBDUNIA|
PRO
PRO
എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനുള്ള പ്രാഥമിക പട്ടികയില്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദ്രസെവാഗും. ലോര്‍ഡ്‌സില്‍ ജൂലായ് 21ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ആരംഭിക്കുന്ന ചരിത്രത്തിലെ രണ്ടായിരാമത്തെ ടെസ്റ്റ് മത്സരത്തോടനുബന്ധിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എക്കാലത്തെയും ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നത്.

സുനില്‍ ഗാവസ്‌കര്‍( ഓപ്പണര്‍), കപില്‍ ദേവ് (ഓള്‍ റൗണ്ടര്‍), ബിഷന്‍ സിംഗ് ബേദി, അനില്‍ കുംബ്ലെ( സ്പിന്നര്‍മാര്‍) എന്നിവരാണ് പട്ടികയില്‍ ഇടം‌പിടിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

അറുപത് താരങ്ങളുടെ പട്ടികയില്‍നിന്നാണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത്. ഐ സി സി യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ടീമിനെ പ്രഖ്യാപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :