ഐപി‌എല്‍: ടിക്കറ്റ് നിരക്കും കുറവ്

ജോഹന്നാസ്ബെര്‍ഗ്| WEBDUNIA|
ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റേണ്ടിവന്ന ഐപി‌എല്‍ മത്സരങ്ങള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുകളായിരിക്കും ഈടാക്കുകയെന്ന് ചെയര്‍മാന്‍ ലളിത് മോഡി വ്യക്തമാക്കി. താഴെക്കിടയുലുള്ള ക്രിക്കറ്റ് ആരാധകര്‍ക്കും കളികാണാന്‍ സൌകര്യമൊരുക്കുന്നതിനാണ് ഈ ആനുകൂല്യം.

ജോഹന്നാസ് ബെര്‍ഗില്‍ ഒരു പ്രാദേശിക റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.
ആഭ്യന്തരമത്സരങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കില്‍ അധികം വര്‍ദ്ധന വരുത്താതെയാകും ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തുക. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കില്‍ നിന്നും വളരെ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുകയെന്ന് മോഡി ഉറപ്പുനല്‍കി.

അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റ് വില്‍‌പന ആ‍രംഭികക്കും. ടൂര്‍ണ്ണമെന്‍റ് വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്പോര്‍ട്സിനെയും ക്രിക്കറ്റിനെയും സ്നേഹികുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. ലോകത്തെ പ്രഗത്ഭരായ നൂറ് ക്രിക്കറ്റ് താരങ്ങള്‍ ഒരുവേദിയില്‍ അണിനിരക്കുന്ന ടൂര്‍ണ്ണമെന്‍റാണ് ഐപി‌എല്‍. ഇന്ത്യയില്‍ നിന്നും കുറച്ച് ആളുകള്‍ മത്സരങ്ങള്‍ വീക്ഷിക്കാനെത്തുമെന്നും മോഡി പ്രതീക്ഷ പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :