ഡാംബുല|
WEBDUNIA|
Last Modified വ്യാഴം, 24 ജൂണ്‍ 2010 (09:19 IST)
ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ന് നടക്കും. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരിടും. അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളിലെല്ലാം ഫൈനലില്‍ പരാജയപ്പെട്ടിരുന്ന ഇന്ത്യ വന്‍ പ്രതീക്ഷകളുമായാണ് കളിക്കാനിറങ്ങുന്നത്.
ഒന്നര പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം കപ്പ് വീണ്ടെടുക്കുകയാണ് മഹേന്ദ്രസിങ് ധോണിയും ലക്ഷ്യമിടുന്നത്. അവസാനമായി 1995ല്‍ ഷാര്‍ജയിലാണ് ഇന്ത്യ ഏഷ്യാകപ്പ് നേടിയിട്ടുള്ളത്. പ്രാഥമിക റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഇന്ത്യയ്ക്കെതിരെ ഏഴ് വിക്കറ്റിന് ജയിച്ച ആത്മവിശ്വാസത്തിലാണ് ലങ്ക.
അതേസമയം പാകിസ്ഥാനെതിരെ മികച്ച ജയം നേടിയ ഇന്ത്യയും പ്രതീക്ഷയിലാണ്. ഓപ്പണര്‍ വീരേന്ദര്‍ സേവാഗിന്റെ അഭാവം ബാറ്റിംഗിന് ഭീഷണിയാകുന്നുണ്ട്. ലങ്കയുടെ മുന്‍ നിര ബാറ്റിംഗ് മികച്ച ഫോമിലാണ്. ദില്‍ഷനും ജയവര്‍ധനയും നായകന് സംഗക്കാരയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.