ഇപ്പോള്‍ താന്‍ വായനയില്‍ സജീവമെന്ന് രാഹുല്‍ദ്രാവിഡ്

ജെയ്പൂര്‍| WEBDUNIA|
PRO
ക്രിക്കറ്റില്‍ നിന്നും വിരമിച്ച തനിക്ക് ഏറെ ആശ്വാസമായത് വായനയാണെന്ന് രാഹുല്‍ ദ്രാവിഡ്. ജയ്പൂരില്‍ നടക്കുന്ന ലിറ്റ് ഫെസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘അറിവ് ശേഖരിക്കാനും ക്രിക്കറ്റില്‍ നിന്നും മനസ്സിനെ മാറ്റാന്‍ വായനയാണ് എന്നെ സഹായിച്ചത്. അങ്ങനെയാണ് വായനാശീലം എനിക്കുണ്ടായത്.

ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്ത് വായിക്കാന്‍ സമയം ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് വായനയില്‍ സജീവമാകുന്നതെന്നും‘ ദ്രാവിഡ് പറഞ്ഞു.

ലിറ്റ് ഫെസ്റ്റിന്റെ ഭാഗമായി മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയെപ്പറ്റിയുള്ള പട്ടൗഡി:നവാബ് ഓഫ് ക്രിക്കറ്റ് എന്ന പുസ്തകം ദ്രാവിഡും പട്ടൗഡിയുടെ ഭാര്യ ശര്‍മിളയും ചേര്‍ന്ന് പുറത്തിറക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :