ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ അന്ത്യന്തം നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് ആണ് ശ്രീലങ്ക നേടിയത്.
ദില്ഷന്(160 നോട്ടൌട്ട്), സംഗക്കാര(105) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി സഹീര്‍ ഖാന്, പ്രവീണ്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.