ഇംഗ്ലണ്ട് - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആറാം മത്സരം ഇന്ന്. ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ അഞ്ച് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ പരമ്പര നേടിക്കഴിഞ്ഞു. ഇന്നലെ നോട്ടിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
ഇന്നലത്തെ ജയത്തോടെ ഓസ്ട്രേലിയ ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. പരമ്പര തൂത്തുവാരി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. ബാറ്റ്സ്മാന്മാരെല്ലാം മികച്ച ഫോമിലാണ് എന്നത് ഓസ്ട്രേലിയക്ക് ആശ്വാസം നല്‍കുന്നുണ്ട്.
ഏകദിന റണ്‍സ് വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്‍സമാം ഉല്‍ഹഖിനെ പിന്തള്ളാന് ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന് 43 റണ്‍സ് കൂടി മതി. ഇന്നലത്തെ മത്സരത്തില്‍ പോണ്ടിംഗ് 126 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ പോണ്ടിംഗിന്റെ മികച്ച സ്കോറാണിത്. ഫീല്‍ഡിംഗാണ് ഇംഗ്ലണ്ട് ടീമിനെ അലട്ടുന്ന പ്രശ്നം.