ആരാ‍ധകരുടെ ആവേശത്തില്‍ മടുത്ത് സച്ചിന്‍

PTI
ആരാധകരുടെ അമിതമായ വികാരപ്രകടനങ്ങളില്‍ അസംതൃപ്തനാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആരാധകര്‍ കാലില്‍ വീഴുന്നതും ദൈവമാണെന്ന് പുകഴ്ത്തുന്നതുമാണ് ലിറ്റില്‍ മാസ്റ്ററെ ഏറെ അലോസരപ്പെടുത്തുന്നത്. ഒരു വിനോദ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

രക്തത്തില്‍ എഴുതിയ കത്തുകള്‍ തനിക്ക് വരാറുണ്ടെന്ന് പറഞ്ഞ സച്ചിന്‍ ആരാധകരുടെ കാല്‍‌വണങ്ങല്‍ അപരിചിതത്വമാണ് ഉണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ദൈവമാണെന്ന് പറയുന്നതിനോടും തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പും ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി സൂചിപ്പിച്ചാണ് സച്ചിന്‍റെ അഭിപ്രാ‍യപ്രകടനം.

മുംബൈ| WEBDUNIA|
വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത തന്‍റെ മനസില്‍ നിന്ന് വളരെ അകലെയാണെന്ന് സച്ചിന്‍ പറഞ്ഞു. പകരം വഴികള്‍ തുറക്കുമ്പോള്‍ മാത്രമേ ഇതേക്കുറിച്ചു ചിന്തിക്കൂ. പരസ്യത്തിലൂടെയും മറ്റും പലതരം ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. മത്സര ക്രിക്കറ്റിനോട് വിട പറഞ്ഞാല്‍ സ്വന്തമായി ഒരു വ്യവസായം ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെറാറി കാറുകളോട് തനിക്കുള്ള പ്രണയത്തെക്കുറിച്ചും സച്ചിന്‍ അഭിമുഖത്തില്‍ വാചാലനാകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :