വൂള്‍മര്‍: ജമൈക്കയില്‍ പ്രതിഷേധം

ജമൈക്ക:| WEBDUNIA|
പാക്കിസ്ഥാന്‍ ക്രിക്കറ്റ് കോച്ച് ബോബ് വൂള്‍മറുടെ മരണത്തിന് പിന്നിലെ കാരണം കണ്ടത്താന്‍ എടുകുന്ന കാലതാമസം ജമൈക്കയില്‍ വ്യാപക അസംതൃപ്തി സൃഷ്ടിച്ചാതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.വൂള്‍മറെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് രണ്ട് മാസം കഴിഞിട്ടും ഇതിന് പിന്നിലെ സത്യങ്ങള്‍ വെളിച്ചത്ത് കോണ്ട് വരാന്‍ കഴിയാത്തത് ജമൈക്കയക്ക് നാണക്കേടുണ്ടാക്കിയെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ഈ വിഷയം ആഗോള തലത്തില്‍ തങ്ങള്‍ക്ക് ചീത്തപേര് ഉണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ലമെന്‍റംഗം ഡെറിക്ക് സ്മിത്ത് പറഞ്ഞു.രാജ്യത്തിന് ഇനിയും അപകീര്‍ത്തിപെടുത്താതെ അന്വേഷണത്തിന്‍റെ ഇതു വരെയുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്നും സ്മിത്ത് ദേശീയ സുരക്ഷ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

മാര്‍ച്ച് 18ന് കിങ്ങ്‌സ്റ്റണിലെ ഹോട്ടല്‍ മുറിയില്‍ വൂള്‍മറെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷം നിരവധി അഭ്യൂഹങ്ങളാണ് ഇതേ കുറിച്ച് പരന്നത്.വൂള്‍മ്മറുടേത് സ്വാഭാവിക മരണമാണെന്ന് ആദ്യം വാര്‍ത്തകള്‍ പരന്നെങ്കിലും പിന്നീട് അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്നും അതല്ല വിഷം നല്‍കിയതാണെന്നും ഇതു രണ്ടുമല്ല വിഷം നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊന്നതാണെന്നുമൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാത് വെയപ്പ്‌കാര്‍ മുതല്‍ പാകിസ്ഥാന്‍ ബൌളിങ്ങ് കോച്ച് മുഷ്താഖ് അഹമ്മദ്,ചില പത്രപ്രവര്‍ത്തകര്‍, ക്യാപറ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് എന്നിവര്‍ക്ക് എതിരെ വരെ ഇതുമായി ബന്ധപെട്ട വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ ഈ വിവരങ്ങളെല്ലാം മാധ്യമങ്ങള്‍ പുറത്തുവിട്ടതാണെന്നും ഇതൊന്നിനും ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും കേസന്വേഷിക്കുന്ന ജമൈക്ക പോലീസ് കമ്മീഷണര്‍ മാര്‍ക്ക് ഷീല്‍ഡ്സ് പറഞ്ഞു.ആദ്യ ദിവസം മുതല്‍ കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും ഇത് പൂര്‍ത്തികരിക്കന്‍ കുറച്ച് സമയം കൂടി തരണമെന്നും ഷീല്‍ഡ്സ് ആവശ്യപെട്ടു.വൂള്‍മറുടെ ഭാര്യയെ കാണാനായി ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ് മാര്‍ക്ക് ഷീല്‍ഡ്സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :