ഇനി ലോകം പാടും ദേ ഖുമാ‍ കേ...

WEBDUNIA|
IFM
IFM
ഓര്‍മ്മയില്ലേ നമ്മള്‍ ഷക്കീറയ്ക്കൊപ്പം വക്കാ വക്കായുമായി ചുവടുവച്ചത്. 2010 ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗികഗാനമായ വക്കാ വക്കാ ലോകം മുഴുവന്‍ അലയടിച്ചത്?. കാത്തിരിക്കാം നമ്മുടെ സ്വന്തം ശങ്കര്‍ മഹാദേവന്റെ ശബ്ദവും ലോകം ഏറ്റെടുക്കുന്നതിനായി -ഫെബ്രുവരി 17 വരെ. ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരുമ്പോള്‍ ഔദ്യോഗിക ഗാനമായ ദേ ഖുമാ‍ കേ മുഴങ്ങും ശങ്കര്‍ മഹാദേവന്റെ ശബ്ദത്തില്‍ ... ഏപ്രില്‍ 2 വരെ ലോകം അതിന് കാതോര്‍ക്കും.

മൂന്നു ഭാ‍ഷകളിലാണ് ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനമായ ദേ ഖുമാ‍ കേ ഒരുക്കിയിരിക്കുന്നത്. ആഥിതേയരാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷകളില്‍- ഹിന്ദിയിലും ബംഗളയിലും സിംഹളയിലും. ഗാനം രചിച്ചിരിക്കുന്നത് മനോജ് യാദവ് ആണ്. ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ശങ്കര്‍ - എഹ്സാന്‍ - ലോ‍യ് ടീമാണ്. ശങ്കര്‍ മഹാദേവനൊപ്പം ദിവ്യാ കുമാറും ഗാനം ആലപിച്ചിരിക്കുന്നു.

ഇന്ത്യന്‍ സംഗീതത്തിന്റെ ചുവട് പിടിച്ചാണ് ദേ ഖുമാ‍ കേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. റോക്ക് സംഗീതത്തിന്റെയും ഹിപ്‌ഹോപ്പിന്റേയും അലയൊലികള്‍ ഇതിലുണ്ടാകും. നിരവധി ക്രിക്കറ്റ് പദങ്ങള്‍ ഉള്‍ക്കൊള്ളിച്ച രസകരമായ ഒരു ഗാനമായിരിക്കും ഇത്. ഫെബ്രുവരി 17 ന് ബംഗ്ലാദേശില്‍ നടക്കുന്ന, ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ ദേ ഖുമാ‍ കേ മുഴങ്ങാന്‍ തുടങ്ങും. അപ്പോള്‍ നമുക്കും മൂളാന്‍ തുടങ്ങാം. ദേ ഖുമാ‍ കേ...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :