തന്റെ അഭാവത്തിലും വിന്‍ഡീസ് ക്രിക്കറ്റ് ടീം മികച്ചവര്‍ തന്നെയെന്നു ബ്രയാന്‍ ലാറ.ഇതിഹാസ താരമില്ലാതെ ആദ്യ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ തയ്യാറാകുകയാണ് വെസ്റ്റിന്‍ഡീസ്. ലോകകപ്പിനു ശേഷം ബ്രയാന്‍ ലാറ വിരമിച്ചിരുന്നു.
താരതമ്യേനെ ടെസ്റ്റ് മല്‍സരങ്ങളില്‍ പിടിച്ചു നില്ക്കാന് പാടു പെടുകയാണ് വെസ്റ്റിന്‍ഡീസ്. കഴിഞ്ഞ 25 ടെസ്റ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വെസ്റ്റിന്‍ഡീസ് എതിരാളികളെ കീഴ്പ്പെടുത്തിയത്.
എന്നിരുന്നാലും പുതിയ നായകന് രാം നരേഷ് സര്‍വനു കീഴില്‍ ഒട്ടേറെ മികച്ച താരങ്ങള്‍ ഉണ്ടെന്നാണ് ലാറ കരുതുന്നത്. അണ്ടര്‍ 15, 19 വിഭാഗത്തില്‍ ഒട്ടേറെ പ്രതിഭകള്‍ ഉണ്ടെന്നും വിന്‍ഡീസ് ക്രിക്കറ്റിലെ അടിസ്ഥാന സൗകര്യങ്ങളിലെ അപാകത ക്രിക്കറ്റിനെ ബാധിക്കുന്നതായും ലാറ പറയുന്നു.
സൂപ്പര്‍ താരങ്ങളുടെ നിരയൊന്നും ആവശ്യമില്ല നന്നായി ജോലി ചെയ്യുന്ന ഒരു കൂട്ടമാണെങ്കില്‍ വിജയം അപ്രാപ്യമല്ലെന്നാണ് ലാറ പറയുന്നത്. ലോഡ്സില്‍ ഒരു ശതകം പോലും തികയ്ക്കാന്‍ കഴിയാഞ്ഞ ലാറ കൗണ്ടി ക്രിക്കറ്റില്‍ ആനേട്റ്റം ആസ്വദിക്കാനുള്ള പുറപ്പാടിലാണ്.