അനുബന്ധ വാര്‍ത്തകള്‍
- റഷ്യന്‍ കൊവിഡ് വാക്സിന് ഇന്ത്യയും വാങ്ങണമെന്ന് റഷ്യ
- 24 മണിക്കൂറിനിടെ രാജ്യത്ത് 75,809 പേർക്ക് രോഗബാധ, 1,133 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423
- എറണാകുളത്ത് റിവേഴ്സ് ക്വാന്റൈന്‍ കര്‍ശനമാക്കും : മന്ത്രി വി.എസ്.സുനില്‍കുമാര്‍
- റഷ്യന്‍ കൊവിഡ് വാക്സിന് ഈയാഴ്ച പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
- വോഡഫോണും ഐഡിയയും ഇനി 'Vi'; ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാൻഡ് സംയോജനം
പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതര്‍ക്കിടയിലും കര്‍ശന റിവേഴ്സ് ക്വാറന്റൈന് ഏര്‍പ്പെടുത്തും
വരും മാസങ്ങളില്‍ രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതര്‍ക്കിടയിലും കര്‍ശന റിവേഴ്സ് ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്നും ചികില്‍സാ സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി വി. എസ് സുനില്‍കുമാര്‍. ശരാശരി 350 - 400 വരെ രോഗികള്‍ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ എല്ലാ മേഖലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി
എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിച്ച രോഗവ്യാപന കണക്ക് 97.8 ശതമാനം കൃത്യമായിരുന്നു. ഇതിനനുസരിച്ചുള്ള മുന്നൊരുക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ പൊതു ഗതാഗത സംവിധാനം വര്‍ദ്ധിച്ചു. അതിനാല്‍ അതീവ ജാഗ്രത പാലിക്കണം . വ്യക്തിപരമായ നിലയില്‍ സാമൂഹ്യ അകലം പാലിക്കണം. സാനിറ്റെസേഷന് നടത്തുന്നതിലും മാസ്ക് ധരിക്കുന്നതിലും വീഴ്ച്ച വരുത്തരുത് എന്നും മന്ത്രി പറഞ്ഞു.