അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 61 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 85ലക്ഷം കടന്നു; മരണം ഒന്നേകാല്‍ ലക്ഷം
- മലയാളി പുലിയാണ്: സ്വര്‍ണ്ണവില കയറിയപ്പോള്‍ മലയാളികള്‍ വിറ്റഴിച്ചത് 10.79 ടണ്‍ സ്വര്‍ണ്ണം
- സംസ്ഥാനത്ത് 7201 പേര്‍ക്കുകൂടി കോവിഡ്, 28 മരണം; 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ്
- ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്
കോവിഡ് ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എ എം നാരായണന് അന്തരിച്ചു
പാലക്കാട്: കുഴല്‍മന്ദം എം.എല്‍.ഏ യും സി.പി.എം നേതാവുമായ എം.നാരായണന് അന്തരിച്ചു. കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഞായറാഴ്ച വെളുപ്പിന് അഞ്ചു മണിയോടെ അദ്ദേഹനത്തിന്റെ അന്ത്യം. രണ്ട് തവണ അദ്ദേഹം കുഴല്‍മന്ദം എം.എല്‍.എ ആയിരുന്നിട്ടുണ്ട്. നിലവില്‍ പാലക്കാട് സി.പി.എം ഏറിയ കമ്മിറ്റി അംഗമാണ്.
ഇദ്ദേഹം ദീര്‍ഘകാലം സി.പി.എം പാലക്കാട് ഏറിയ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ് അദ്ദേഹം.