ഹിജഡയായി വിനീത് ബോളിവുഡില്‍

WEBDUNIA|
PRO
PRO
നടന്‍ വിനീത് ഹിജഡയുടെ വേഷത്തില്‍ അഭിനയിക്കുന്നു. ക്വീന്‍സ് ഡെസ്റ്റിനി ഓഫ് ഡാന്‍സ് എന്ന ഹിന്ദി ചിത്രത്തിലാണ് വിനീത് ഹിജഡയെ അവതരിപ്പിക്കുന്നത്.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സീമ ബിശ്വാസും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. അര്‍ച്ചനാ ഗുപ്തയാണ് നായിക. ഡേവിഡ് ആസ്കിന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ്പൂര്‍, മുംബൈ എന്നിവടങ്ങളിലായി ചിത്രം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

പ്രിയദര്‍ശന്‍ ഒരുക്കിയ ഫൂല്‍ഫൂലയ്യ (മണിച്ചിത്രത്താഴിന്റെ റീമേക്ക്) ആണ് വിനീത് ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രം. നര്‍ത്തകനായ രാമനാഥന്റെ വേഷത്തിലാണ് വിനീത് ഈ ചിത്രത്തില്‍ അഭിനയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :