ഒരു ചിത്രത്തിന് ശേഷം വര്‍ഷങ്ങളോളം ഇടവേള സൃഷ്ടിക്കുന്ന സംവിധായകന്‍ സിദ്ദിഖിനെയാണ് പ്രേക്ഷകര്‍ക്ക് പരിചയം. എന്നാലിതാ, സിദ്ദിഖ് തന്‍റെ ശൈലി മാറുകയാണ്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ തീരുമാനം. മാത്രമല്ല, ചെറിയ സിനിമകളില്‍ നിന്ന് ബിഗ് ബജറ്റ് സിനിമകളിലേക്കും സിദ്ദിഖ് കളം മാറ്റിച്ചവിട്ടുകയാണ്.
ഏറ്റവും പുതിയ വാര്‍ത്ത വിക്രം നായകനാകുന്ന ഒരു തമിഴ് - ഹിന്ദി പ്രൊജക്ട് സിദ്ദിഖ് പ്ലാന്‍ ചെയ്യുന്നു എന്നതാണ്. തമിഴ് ബോഡിഗാര്‍ഡിന് ശേഷം ഈ ചിത്രം തുടങ്ങാനാണ് പരിപാടി. കഥ സിദ്ദിഖ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒട്ടേറെ കഥകള്‍ കേട്ടുവരികയായിരുന്ന വിക്രമിന് സിദ്ദിഖ് പറഞ്ഞ കഥ ഏറെ ഇഷ്ടപ്പെട്ടു. ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാമെന്ന് സിദ്ദിഖിന് ചിയാന്‍ ഉറപ്പു നല്‍കുകയും ചെയ്തു.
PRO
മണിരത്നം ചിത്രമായ ‘രാവണ’യിലൂടെ വിക്രം ഹിന്ദിയില്‍ പ്രവേശിക്കുകയാണ്. ബോളിവുഡില്‍ കാലുറപ്പിക്കാനുള്ള വിക്രമിന്‍റെ അടുത്ത നീക്കമാണ് ഈ സിദ്ദിഖ് ചിത്രം. ഒരു കോമഡി ത്രില്ലറാണ് വിക്രമിനായി സിദ്ദിഖ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
വിജയ് നായകനാകുന്ന തമിഴ് ബോഡിഗാര്‍ഡിന്‍റെ തിരക്കഥാ ജോലികളിലാണ് സിദ്ദിഖ് ഇപ്പോള്‍. ബിഗ് ബജറ്റിലാണ് തമിഴ് ബോഡിഗാര്‍ഡ് സിദ്ദിഖ് ഒരുക്കുന്നത്. “മലയാളത്തില്‍ കഞ്ഞി, തമിഴില്‍ ബിരിയാണി” എന്നാണ് ഈ ബജറ്റ് വര്‍ദ്ധനയെക്കുറിച്ച് സിദ്ദിഖ് പ്രതികരിച്ചത്.