സിനിമ സംഘടനാ പ്രവര്‍ത്തനത്തിന് ഇനി രാഷ്ട്രീയ സ്വഭാവം കൈവരും. സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്കായി എ ഐ ടി യു സി സംഘടന രൂപീകരിച്ചതിന് പിന്നാലെ സി ഐ ടി യു വിന്‍റെ നേതൃത്വത്തിലും ദേശീയ സംഘട നിലവില്‍ വന്നു.
രണ്ടു വര്‍ഷം മുമ്പ് രൂപം കൊണ്ട ആള്‍ ഇന്ത്യ ടി വി ഫെഡറേഷന്‍ എന്ന സംഘടനായാണ് സി ഐ ടി യു വിനോട് ആഭിമുഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മാക്ട ഫെഡറേഷനില്‍ വിനയനൊടൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ഈ സംഘടനയില്‍ ചേര്‍ന്നു.
സിനിമ-ടെലിവിഷന്‍ രംഗത്തുള്ള സാങ്കേതിക വിദഗ്‌ധരുടേയും തൊഴിലാളികുളുടേയും കൊച്ചിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് പുതിയ സംഘടന പ്രഖ്യാപിച്ചത്.
മാക്ട ഫെഡറേഷനില്‍ വിനയനൊപ്പം നിന്നിരുന്ന ബിജു വട്ടപ്പാറക്ക് ഒപ്പം ഒരു സംഘം പ്രവര്‍ത്തകര്‍ പുതിയ സംഘടനയില്‍ ചേര്‍ന്നു. തൊഴില്‍ സുരക്ഷിതത്വം തേടിയാണ് പുതിയ സംഘടനയില്‍ അംഗത്വം നേടിയതെന്ന് ബിജു വട്ടപ്പാറ മാധ്യമങ്ങളോട് പറഞ്ഞു.
മാക്ട ഫെഡറേഷനില്‍ വിവിധ ഭാരവാഹിത്വം വഹിച്ചവരും പുതിയ യൂണിയനില്‍ അംഗമായിട്ടുണ്ട്.
ഇതോടെ വിനയന്‍ നേതൃത്വം കൊടുക്കുന്ന സിനിമ തൊഴിലാളികളിടെ കൂട്ടായ്‌മ ശുഷ്‌കിച്ചിരിക്കുകയാണ്.