സല്‍മാന്‍ ഇനി മൊസാര്‍ട്ട്

IFM
മലയാള ചിത്രങ്ങളും തമിഴ് ചിത്രങ്ങളും റീമേക്ക് ചെയ്ത് ഷാരൂഖും അമീറും ബോളിവുഡില്‍ ചരിത്ര വിജയം ആഘോഷിക്കുമ്പോള്‍ ഹോളിവുഡ് റിമേക്കുകളിലേക്കാണ് ഖാന്‍ ത്രയത്തിലെ മൂന്നാമനായ സല്‍മാന്‍റെ കണ്ണ്.

ഹോളിവുഡ് ചിത്രമായ ‘ബ്രൂസ് ഓള്‍മൈറ്റി’യുടെ അനുകരണമായിരുന്നു ‘ഗോഡ് തുസി ഗ്രേറ്റ് ഹോ’ എന്ന സല്‍മാന്‍ ചിത്രം. ബോക്സോഫീസില്‍ ദൈവം സഹായിച്ചില്ലെങ്കിലും സല്‍മാന്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ല.

വിപുല്‍ ഷായുടെ ലണ്ടന്‍ ഡ്രീംസാണ് സല്ലുവിന്‍റെ പുതിയ ഹോളിവുഡ് റീമേക്ക്. ഹോളിവുഡ് ചിത്രമായ ‘അമേദ്യസി’ന്‍റെ ഹിന്ദി പുനരാവിഷ്‌കാരമാണ് ലണ്ടന്‍ ഡ്രീംസ്. ഇതില്‍ സല്ലു അവതരിപ്പിക്കുന്ന കഥാപാത്രവും ചില്ലറക്കാരനല്ല. സംഗീത സമ്രാട്ട് മൊസാര്‍ട്ടിനെയാണ് സല്ലു ഡ്രീംസില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മൊസാര്‍ട്ടിന്‍റെയും സുഹൃത്തായ അന്‍റോണിയോ സലീറിയുടെയും സൌഹൃദത്തിന്‍റെയും പകയുടെയും കഥയാണ് അമേദ്യസ് പറഞ്ഞത്. അജയ് ദേവ്ഗണാണ് ലണ്ടന്‍ ഡ്രീംസില്‍ സലീറിയുടെ വേഷമഭിനയിക്കുന്നത്.

WEBDUNIA|
വളരെക്കാലം അടുത്ത സുഹൃത്തുക്കളും പിന്നീട് കടുത്ത ശത്രുക്കളുമായിരുന്ന മൊസാര്‍ട്ടിന്‍റെയും - സലീറിയുടെയും കഥ ഇന്ത്യന്‍ പശ്ചാത്തലത്തിലായിരിക്കും വിപുല്‍ ഷാ ആവിഷ്കരിക്കുക. പഞ്ചാബില്‍ നിന്നുള്ള രണ്ട് സംഗീത സുഹൃത്തുക്കളുടെ രൂപത്തിലായിരിക്കും സല്ലുവും അജയും ലണ്ടന്‍ ഡ്രീംസിലെത്തുക. മലയാളി താരം അസിനാണ് ചിത്രത്തിലെ നായിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :