സന്തോഷ് ശിവന്‍റെ ‘ഉറുമി’, പൃഥ്വി നായകന്‍

WEBDUNIA|
IFM
സന്തോഷ് ശിവന്‍ വീണ്ടും ഒരു മലയാള ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ‘ഉറുമി’ എന്ന് പേരിട്ട ചിത്രത്തില്‍ യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജാണ് നായകന്‍. രഞ്ജിത്തിന്‍റെ അസോസിയേറ്റായ ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ രചന നിര്‍വഹിക്കുന്നത്.

‘അനന്തഭദ്രം’ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കളരിപ്പയറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇതള്‍‌വിരിയുന്ന ഒരു പ്രതികാരകഥയാണിതെന്ന് സൂചനയുണ്ട്. നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. സംഗീതപ്രധാനമായ സിനിമയായിരിക്കും ഉറുമി.

മണിരത്നത്തിന്‍റെ രാവണന്‍ എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് സന്തോഷ് ശിവനാണ്. ലെനിന്‍ രാജേന്ദ്രന്‍റെ മകരമഞ്ഞില്‍ നായകനായും സന്തോഷ് അഭിനയിച്ചു. ഈ തിരക്കുകള്‍ അവസാനിച്ചതോടെ തന്‍റെ സംവിധാന സംരംഭത്തിന് സന്തോഷ് ശിവന്‍ തുടക്കം കുറിക്കുകയാണ്. ശങ്കര്‍ രാമകൃഷ്ണന്‍ ഉറുമിയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് അറിയുന്നു.

സ്റ്റോറി ഓഫ് ടിബ്ലു, ഹലോ, മല്ലി, ദി ടെററിസ്റ്റ്, അശോക, നവരസ, അനന്തഭദ്രം, പ്രാരംഭ, ബിഫോര്‍ ദി റെയ്‌ന്‍സ്, തഹാന്‍ എന്നിവയാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :