Last Modified ശനി, 29 ഓഗസ്റ്റ് 2015 (18:14 IST)
ഷീന ബോറ കൊലക്കേസ് മലയാളത്തിലും തമിഴിലും സിനിമയാകുന്നു. എ കെ സന്തോഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ തമിഴകത്തെ ഒരു പ്രധാന നടന്‍ നായകനാകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഹൈദരാബാദിലെ ഐ പി എസ് ക്യാമ്പായിരിക്കും ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഷീന ബോറ, ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി തുടങ്ങിയവരെ ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് പ്രമുഖ താരങ്ങള്‍ ജീവന്‍ പകരും. ചിത്രത്തിന്‍റെ പേര് തീരുമാനിച്ചിട്ടില്ല.
നവംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍റെ സഹോദരനാണ് എ കെ സന്തോഷ്. സാജനൊപ്പം ഒട്ടേറെ സിനിമകളുടെ തിരക്കഥാകൃത്താണ് സന്തോഷ്.