Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (21:04 IST)
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘പാവാട’ എന്ന ചിത്രത്തില്‍ നിന്ന്
ശോഭന പിന്‍മാറിയതായി റിപ്പോര്‍ട്ട്. കഥാഗതിയില്‍ തൃപ്തി വരാത്തതിനാല്‍ ശോഭന ഈ പ്രൊജക്ട് വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. പൃഥ്വിരാജും അനൂപ് മേനോനും നായകന്‍മാരാകുന്ന ചിത്രത്തില്‍ ആശാ ശരത് നായികയാകുമെന്നാണ് ഏറ്റവും പുതിയ വിവരം.
പൃഥ്വിരാജും ശോഭനയും ഒന്നിക്കുന്ന പ്രൊജക്ട് എന്ന നിലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു പാവാട. വ്യത്യസ്തമായ പേരുംകൂടിയായപ്പോള്‍ ആകാംക്ഷ വര്‍ദ്ധിച്ചു. എന്നാല്‍ ഇപ്പോള്‍ ശോഭന പ്രൊജക്ട് വേണ്ടെന്നുവച്ചിരിക്കുന്നു. മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച്, ‘പാവാട’ എന്ന പേരും മാറിയേക്കും.
ബിജു മേനോന്‍ ഈ സിനിമയില്‍ അഭിനയിക്കുമെന്നും ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജുവും ഇപ്പോള്‍ ഈ സിനിമയില്‍ നിന്ന് പിന്‍മാറിയതായാണ് അറിയാന്‍ കഴിയുന്നത്.
അവിചാരിതമായി പരിചയപ്പെടുകയും പെട്ടെന്ന് സൌഹൃദത്തിലാകുകയും ചെയ്യുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് ഒരു നര്‍ത്തകി കടന്നുവരികയും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഈ സിനിമ പറയുന്നതെന്നാണ് സൂചന.
ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, അച്ഛാദിന്‍ എന്നിവയാണ് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ക്ലീറ്റസ് ഹിറ്റായപ്പോള്‍ അച്ഛാദിന്‍ പരാജയപ്പെട്ടു.