വിസ്മയമാകാന്‍ ദശാവതാരം

WD
രജനീകാന്ത് നായകനായ ശിവാജിക്ക് ശേഷം ഇന്ത്യന്‍ തീയറ്ററുകള്‍ തേടിയെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കമല്‍ ഹസന്‍റെ ദശാവതാരം. ഇന്ത്യന്‍ ചലച്ചിത്രവേദിയില്‍ ഏറ്റവും കൂടുതല്‍ പ്രിന്‍റുമായി എത്തുന്ന ബഹുമതി സ്വന്തമാക്കാന്‍ ദശാവതാരം ജൂണ്‍ ആറിനു തീയറ്ററുകള്‍ തേടി എത്തും. ഒട്ടേറെ വിവാദങ്ങളെ അതിജീവിച്ചാണ് ചിത്രം വരുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വാര്‍ത്തകളെ തുടര്‍ന്ന് ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം മെയ് 20 ന് റിലീസ് ചെയ്യാനായിരുന്നു കമല്‍ഹസനും നിര്‍മ്മാതാവ് ഓസ്ക്കാര്‍ രവിചന്ദ്രനും ആദ്യം തീരുമാനിച്ചത്. എന്നാല്‍ രണ്ടാമതും നീട്ടി വച്ചു. ചിത്രം ഒട്ടേറെ മതവാദികളുടെ ഇഷ്ടക്കേടുകളെ തുടര്‍ന്നാണ് ആദ്യ തവണ നീട്ടി വച്ചത്.

പ്രിന്‍റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്നതിനെ തുടര്‍ന്ന് റിലീസിംഗ് പിന്നെയും നീണ്ടു. മെയ് 20 ന് റിലീസ് ചെയ്യാന്‍ ഇരുന്ന ചിത്രം മതവികാരം വൃണപ്പെടുത്തുന്നു എന്ന പരാതിപ്പെട്ട വൈഷ്‌ണവ ധര്‍മ്മ സംരക്ഷണ സമൂഹത്തിന്‍റെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ചെന്നൈ ഹൈക്കോടതി മെയ് 27 ലേക്ക് നീട്ടിയത്.

ഒട്ടേറെ പുതുമകളുമായി തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റവുമായി എത്തുന്ന ചിത്രത്തിന്‍റെ ഹൈലൈറ്റ് കമല്‍ഹസന്‍റെ എണ്ണമറ്റ വ്യത്യസ്ത വേഷങ്ങള്‍ തന്നെ. 70 കോടി മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ആയിരം പ്രിന്‍റുകളാണ് ഒരുങ്ങുന്നത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് പ്രമുഖ ബോളിവുഡ് സെന്‍സേഷന്‍ ഹിമേഷ് രേഷാമിയയാണ്. കഥയും തിരക്കഥയും സംഭാഷണവുമെല്ലാം കമല്‍ഹസന്‍റേത് തന്നെ.

അക്കാദമി അവാര്‍ഡ് ജേതാവായ ഹോളീവുഡ് മേക്കപ്പ് മാനും അമേരിക്കക്കാരനുമായ മൈക്കല്‍ വെസ്മോറാണ് വിസ്മയാവഹമായ കമലിന്‍റെ വിവിധ രൂപങ്ങള്‍ക്ക് ചമയം നല്‍കുന്നത്. രവി വര്‍മ്മ, തോട്ടധരണി, സമീര്‍ ചന്ദ്ര, ത്യാഗരാജന്‍, കനല്‍ കണ്ണന്‍ തുടങ്ങിയ പ്രമുഖരാണ് ദശാവതാരത്തിനു പിന്നില്‍.

WEBDUNIA|
അസിന്‍ നായികയാകുന്ന ചിത്രത്തില്‍ മല്ലികാ ഷെരാവത്ത് ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്നു. ജാക്കിച്ചാന്‍, അമിതാഭ് ബച്ചന്‍. മമ്മൂട്ടി തുടങ്ങിയ വിദേശത്തെയും ഇന്ത്യയിലെയും പ്രമുഖര്‍ കാസറ്റ് റിലീസിംഗിന് എത്തിയിരുന്നു. മരുതനായകം എന്ന പ്രസ്റ്റീജ് ചിത്രം പോലും നിര്‍ത്തിയ ശേഷമാണ് ഈ വിസ്മയാവഹമായ ചിത്രത്തിനു പിന്നാലെ കമല്‍ പോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :