വിജയകുമാറിന്‍റെ 'ശംഭു' വന്നു

WEBDUNIA|
നീണ്ട ഇടവേളക്ക്‌ ശേഷം നടന്‍ വിജയകുമാര്‍ നായകനായ ചിത്രം, 'ശംഭു' തിയേറ്ററുകളില്‍ എത്തി.

രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന്‌ ശേഷമാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌. മലബാര്‍ മേഖലയില്‍ മാത്രമാണ്‌ ആദ്യം ചിത്രം റിലീസ്‌ ചെയ്‌തത്‌ വരും ദിവസങ്ങളില്‍ തെക്കന്‍ മേഖലയിലേക്കും സിനിമ എത്തും.

തിയേറ്ററുകളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്ന്‌ സിനിമയുടെ നായകന്‍ വിജയകുമാര്‍ പറഞ്ഞു.

കെ ബി മധു സംവിധാനം ചെയത 'ശംഭു' കാമ്പസ്‌ രാഷ്ട്രീയത്തെ കുറിച്ചുള്ള സിനിമയാണ്‌. കാര്‍ത്തിക, സിന്ധൂരി, ഗീത, ബാബു ആന്റണി, റിയാസ്‌ ഖാന്‍, രാജന്‍ പി ദേവ്‌ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജാസി ഗിഫ്‌റ്റ്‌ ഈണം നല്‌കിയ ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌.

ഷാജികൈലാസിന്‍റെ ‘തലസ്ഥാന’ത്തിലൂടെ 1992ല്‍ സിനിമയില്‍ എത്തിയ വിജയകുമാര്‍ ആക്ഷന്‍ നായകനായി തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട്‌ അനുജന്‍ -വില്ലന്‍ വേഷങ്ങളിലേക്ക്‌ ചുരുക്കപ്പെടുകയായിരുന്നു.

വിജയകുമാര്‍ നായകനായി ‘ലീഡര്‍’ എന്ന ചിത്രവും ഇറങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :