വിക്രം വീണ്ടും മൂന്ന് ഭാഷകള്‍ പേശും

ചെന്നൈ| WEBDUNIA|
PRO
PRO
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം വീണ്ടും മൂന്നു ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ നായകനാകുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ വിക്രമിനെ നായകനാക്കി ചിത്രം ഒരുക്കുന്നത് കന്തസ്വാമിയുടെ സംവിധായകന്‍ സുസി ഗണേശനാണ്.

അഭിനയ, ദീക്ഷസേത്ത് എന്നിവര്‍ വിക്രമിന്റെ നായികമാരാകും. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് ഒന്നിനുതുടങ്ങും. വിക്രമിന്റെ അഭിനയജീവിതത്തില്‍ നാഴികക്കല്ലായേക്കാവുന്ന ചിത്രമാണ് സുസി ഗണേശന്‍ അണിയിച്ചൊരുക്കുന്നത്.

മണിരത്നത്തിന്റെ 'രാവണന്‍' ആണ് വിക്രമിന്റെ ആദ്യ ത്രിഭാഷാ ചിത്രം. തമിഴിലും തെലുങ്കിലും, ഹിന്ദിയിലുമായി ഒരുക്കിയ ഈ ചിത്രത്തിലെ വിക്രമിന്റെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസയും നിരൂപകശ്രദ്ധയും നേടിയിരുന്നു. പക്ഷേ ചിത്രം ബോക്സോഫീസില്‍ ഹിറ്റാകാതിരുന്നതിനാല്‍ വിക്രത്തിന് ബോളിവുഡില്‍ വേണ്ടെത്ര ശ്രദ്ധ കിട്ടിയിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :