മോഹന്‍ലാല്‍ - വിജയ് ചിത്രത്തിന് റെക്കോര്‍ഡ് വില്‍പ്പന!
WEBDUNIA|
PRO
താരചക്രവര്‍ത്തി മോഹന്‍ലാലും ഇളയദളപതി വിജയും ആദ്യമായി ഒന്നിക്കുന്ന ‘ജില്ല’യ്ക്ക് റെക്കോര്‍ഡ് വില്‍പ്പന. സിനിമയുടെ വിതരണാവകാശം മേഖലകള്‍ തിരിച്ച് റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയി. സമീപകാലത്ത് ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിതരണാവകാശത്തുകയാണ് നിര്‍മ്മാതാവ് ആര്‍ ബി ചൌധരിക്ക് ലഭിച്ചതെന്നാണ് അറിയുന്നത്.
വിവിധ മേഖലകളായി തിരിച്ചാണ് സിനിമയുടെ വില്‍പ്പന ചൌധരി നടത്തിയത്. ചോദിച്ച തുകയ്ക്ക് പടം വാങ്ങുകയായിരുന്നു വിവിധ കമ്പനികള്‍. ഇതോടെ ‘ജില്ല’ റിലീസിന് മുമ്പേ വന്‍ ലാഭമാണ് സൂപ്പര്‍ ഗുഡ് ഫിലിംസിന് നേടിക്കൊടുത്തിരിക്കുന്നത്.
നവാഗതനായ നേശന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ചെന്നൈ, മധുര, ജപ്പാന്‍ എന്നിവിടങ്ങളിലായാണ് ജില്ലയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
മോഹന്‍ലാലിന്‍റെ ഡബ്ബിംഗ് ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബറില്‍ സെന്‍സര്‍ ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിനെത്തും.