മോഹന്‍ലാല്‍-പ്രിയന്‍ ചിത്രത്തിലെ അറബി ആര്?

WEBDUNIA|
PRO
PRO
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍‌ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അറബിയും ഒട്ടകവും പി മാധവന്‍‌ നായരും. കോമഡിട്രാക്കില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ പി മാധവന്‍ നായരായി അഭിനയിക്കുന്നത് മോഹന്‍‌ലാലാണെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ അറബിയായി അഭിനയിക്കുന്നതോ?

ബോളിവുഡില്‍ വില്ലനായും ഹാസ്യതാരമായും ശ്രദ്ധേയനായ ശക്തി കപൂറാണ് ചിത്രത്തില്‍ അറബിയായി എത്തുന്നത്. വില്ലന്‍ സ്വഭാവമുള്ള ഒരു ഹാസ്യകഥാപാത്രമായാണ് ശക്തി കപൂര്‍ മലയാളത്തിലുമെത്തുന്നത്. പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങളില്‍ ശക്തി കപൂര്‍ വേഷമിട്ടുണ്ട്.

അറബിയും ഒട്ടകവും പി മാധവന്‍‌ നായരും എന്ന ചിത്രത്തില്‍ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്‌മി റായിയും ഭാവനയും നായികമാരായെത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :