കേരള സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഏഷ്യന്‍ സൂപ്പര്‍സ്റ്റാര്‍ ജാക്കിച്ചാനും ഒന്നിക്കുന്ന ‘നായര്‍സാനി’ന്‍റെ ചിത്രീകരണം സെപ്‌തംബറില്‍ തുടങ്ങാനിരിക്കെ ലാല്‍ നേരിയ പ്രതിസന്ധിയിലാണ്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട് വിദേശ ഭാഷകളാണ് സിനിമക്ക് വേണ്ടി ലാലിന് പഠിക്കാനുള്ളത്. ജാപ്പനീസും ചൈനീസും. തെന്നിന്ത്യക്കാര്‍ക്ക് പഠിക്കാന്‍ ഏറെ പ്രയാസമുള്ള ഭാഷയാണ് ഇവരണ്ടും.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ രണ്ടു ഭാഷയും പഠിച്ചിട്ടുവേണം ലാലിന് സിനിമയില്‍ സ്വന്തമായി ഡബ്ബ് ചെയ്യാന്‍. സിനിമക്ക് വേണ്ടി ഭരതനാട്യവും കഥകളിയും ചുരുങ്ങിയ സമയം കൊണ്ട് പഠിക്കാന്‍ സാധിച്ച മോഹന്‍ലാലിന് ഭാഷാപഠനവും എളുപ്പമാകും എന്നാണ് സംവിധായകന്‍ ആല്‍ബര്‍ട്ടിന്‍റെ പ്രതീക്ഷ.
ജപ്പാനിലെ ബ്രട്ടീഷ് ആധിപത്യത്തിന് എതിരെ ശബ്ദമുയര്‍ത്തിയ മലയാളി അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിന് വ്യക്തിപരമായി പരിചയമുള്ള വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. ‘നായര്‍സാന്‍’ എന്നാണ് ജപ്പാന്‍ കാര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. നായര്‍സാന്‍റെ 35 വയസുമുതല്‍ മരണം വരെയുള്ള കാലഘട്ടമാണ് ലാല്‍ അവതരിപ്പിക്കുന്നത്.
WEBDUNIA|
കാര്‍ഗില്‍ യുദ്ധത്തെ കുറിച്ചുള്ള ലാല്‍- മേജര്‍ രവി ചിത്രം ‘കുരുക്ഷേത്ര’ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.