മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, മിയക്ക് ഇഷ്ടം പൃഥ്വിരാജിനെ !

മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, മിയക്ക് എന്നും ഇഷ്ടം പൃഥ്വിരാജിനെ !

AISWARYA| Last Modified വെള്ളി, 25 ഓഗസ്റ്റ് 2017 (12:43 IST)
മലയാള സിനിമയിലെ ആരാധകരുടെ പ്രിയ താരമാണ്
മിയ. ഒരു സ്‌മോള്‍ ഫാമിലി എന്ന രാജസേനന്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മിയ. മലയാളം കടന്ന് തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

ബോബിയാണ് മിയനായികയായി ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനിയിച്ചിട്ടുള്ള മിയക്ക് ഏറ്റവും ഇഷ്ടം പൃഥ്വിരാജിനോടാണ്. അതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. മൂന്ന് ചിത്രങ്ങളിലാണ് മിയ പൃഥ്വിരാജിനൊപ്പം അഭിനയിച്ചത്. അതില്‍ ഒന്നില്‍ മാത്രമായിരുന്നു മിയ പൃഥ്വിയുടെ ജോഡിയായത്.

പൃഥ്വിവിനെ
ഇഷ്ടപ്പെടാനുള്ള കാരണവും മിയ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ മൊത്തം ഔട്ട്പുട്ടിന് വേണ്ടി ശ്രമിക്കുന്ന നടനാണ് പൃഥ്വിരാജെന്ന് മിയ പറയുന്നു. അനാര്‍ക്കലിയുടെ ചിത്രീകരണത്തിനിടെ മിയ താഴേക്ക് നോക്കിയാണ് ഡയലോഗ് പറഞ്ഞത്.

എന്നാല്‍ മുഖത്തോട് മുഖം നോക്കി സംസാരിച്ചാല്‍ നന്നാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതുപോലെ ഡബ്ബിംഗ് സമയത്തും പൃഥ്വിരാജ് മിയയെ തിരുത്തിയെന്ന് മിയ പറയുന്നു. പൃഥ്വിരാജിന്റെ ഇടപെടലുകള്‍ ആ കഥാപാത്രത്തെ മനോഹരമാക്കി മാറ്റുന്നത് മിയയെ സഹായിച്ചു. മിയയുടെ കരിയറിലെ മികച്ച കഥാപാത്രമായി അനാര്‍ക്കലിയിലെ ഡോ ഷെറിന്‍ ജോര്‍ജ് മാറി. ഒട്ടേറെ പുരസ്‌കാരങ്ങളാണ് ചിത്രത്തിലൂടെ മിയക്ക് ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :