മോഹന്‍ലാലിന് സഞ്ജന നായികയാവുന്നു

Sanjana
FILEFILE
രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നുന്നത് കന്നഡ സുന്ദരി സഞ്ജനയാണ്. ഗ്ലാമറസായി അഭിനയിക്കുന്നതില്‍ യാതൊരു ലോഭവും കാണിക്കാത്ത നായികയാണ് സഞ്ജന.

‘ഗണ്ഡ ഹെണ്ഡതി’ എന്ന കന്നഡ ചിത്രത്തിലെ അഭിനയം ഉയര്‍ത്തിയ അങ്കലാപ്പ് കാണികളില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് സഞ്ജനയുടെ ഈ മലയാള പ്രവേശം. എന്തായാലും അവസരം ലഭിക്കുകയാണെങ്കില്‍ ഗ്ലാമര്‍ എന്തെന്ന് കാട്ടിത്തരാം എന്ന നിലപാടിലായിരിക്കും ഈ നായികയുടെ വരവ്.

ചിത്രത്തിന്‍റെ പേരിന്‍റെ കാര്യത്തില്‍ രഞ്ജിത്തിന് അവസാന തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.‘സൌണ്ട് ഓഫ് മ്യൂസിക്’ എന്ന പേരായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇത് ഇംഗ്ലീഷ് സിനിമയായി തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്ന സംസാരം ശക്തമായതിനാല്‍ പേര് മാറ്റാനുള്ള ആലോചന നടക്കുന്നു.

WEBDUNIA|
പി എന്‍ വി അസോസിയേറ്റ്സിന്‍റെ ബാനറില്‍ പി എന്‍ വേണുഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :