മീരാ ജാസ്മിന്‍ വീണ്ടും മലയാളത്തില്‍

PROPRO
ട്വന്‍റി 20 എന്ന ചിത്രം ദിലീപിന് നേട്ടങ്ങള്‍ സമ്മാനിച്ച സിനിമയാണ്. എന്നാല്‍ ദേശീയ അവാര്‍ഡ് ജേത്രിയായ മീരാ ജാസ്മിന് ട്വന്‍റി 20 കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നല്‍കിയത്. ആ സിനിമയില്‍ അഭിനയിക്കുന്നില്ല എന്ന തീരുമാനമാണ് മീരയെ മലയാള സിനിമയില്‍ നിന്ന് പുറത്താക്കിയത്. മീരയ്ക്ക് മലയാളത്തില്‍ ഒരു രഹസ്യവിലക്ക് നിലനില്‍ക്കുകയാണ്.

എന്നാല്‍ മീരാ ജാസ്മിന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നതായാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതും ഗംഭീരമായ ഒരു തിരിച്ചു വരവിനാണ് മീര ഒരുങ്ങുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’ എന്ന ചിത്രത്തില്‍ നായികയായാണ് മീരയുടെ വരവ്.

മോഹന്‍ലാലാണ് കാസനോവയിലെ നായകന്‍. മീരയെക്കൂടാതെ ലക്‍ഷ്മി റായി, ഭാവന തുടങ്ങിയവരും ഈ സിനിമയില്‍ നായികമാരാണ്. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ സിനിമകള്‍ക്കു ശേഷം മോഹന്‍ലാലിനൊപ്പമുള്ള ഈ സിനിമയിലൂടെ തന്‍റെ സുവര്‍ണകാലം മീരാ ജാസ്മിന്‍ തിരിച്ചു പിടിക്കുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ.

മീര മലയാളത്തില്‍ നിന്ന് പിന്‍‌മാറിയതോടെ അഭിനയപ്രാധാന്യമുള്ള നായികാകഥാപത്രങ്ങളെ അവതരിപ്പിക്കാന്‍ അന്യഭാഷയില്‍ നിന്ന് താരങ്ങളെ കൊണ്ടുവരേണ്ട ഗതികേടിലായിരുന്നു മലയാള സംവിധായകര്‍.

WEBDUNIA| Last Modified ചൊവ്വ, 3 ഫെബ്രുവരി 2009 (13:16 IST)
മീരയെ കേന്ദ്രീകരിച്ച് സംവിധായകര്‍ പ്രൊജക്ടുകള്‍ ആലോചിച്ചിരുന്ന കാലമുണ്ടായിരുന്നു. മീരയുടെ തിരിച്ചു വരവിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രമാക്കിയുള്ള പ്രമേയങ്ങള്‍ക്ക് സംവിധായകര്‍ ധൈര്യപ്പെടുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :