മമ്മൂട്ടിയെ രക്ഷിക്കാന്‍ രഞ്ജിത്തിന്റെ മലബാര്‍!

WEBDUNIA|
PRO
PRO
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന സ്പിരിറ്റിന്റെ ജോലികള്‍ ഏറെക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്പിരിറ്റിന് ശേഷം രഞ്ജിത്ത് ലീല എന്ന ചിത്രം ഒരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് മമ്മൂട്ടി ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് രഞ്ജിത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് മലബാര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

മലബാര്‍ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവര്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിന്റെ മുന്‍ സിനിമകള്‍ പോലെതന്നെ വ്യത്യസ്തമായ അവതരണ രീതിയായിരിക്കും മലബാറിന്റേതും എന്നാണ് കരുതുന്നത്.

ചിത്രത്തിന് അനൂപ് മേനോന്‍ തിരക്കഥയൊരുക്കും എന്ന് റിപ്പോര്‍ട്ടുണ്ടാ‍യിരുന്നു. സ്പിരിറ്റ്, ലീല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുള്ളതിനാല്‍ മലബാറിന്റെ തിരക്കഥാ രചന രഞ്ജിത്ത് അനൂപിനെ ഏല്‍പ്പിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. അനൂപും തിരക്കേറിയതിനാല്‍ രഞ്ജിത്തിന്റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന്‍ മലബാറിന്റെ തിരക്കഥയെഴുതുന്നു എന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മമ്മൂട്ടിച്ചിത്രങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മറ്റ് തിരക്കുകള്‍ മാറ്റിവച്ച് രഞ്ജിത്ത് തന്നെ ചിത്രത്തിന്റെ തിരക്കഥാ രചന ഏറ്റെടുത്തിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :