മമ്മൂട്ടിയുടെ മകന്‍റെ വിവാഹനിശ്ചയം 21ന്

WEBDUNIA|
PRO
മമ്മൂട്ടിയുടെ മകന്‍ ദുല്‍‌ഖര്‍ സല്‍മാന്‍ വിവാഹിതനാകുന്നു. വധു കേരളത്തിന് പുറത്തുനിന്നാണ്. ഈ മാസം 21ന് ചെന്നൈ അഡയാറിലെ വീട്ടില്‍ വച്ചാണ് വിവാഹ നിശ്ചയം. വിവാഹത്തീയതി അന്ന് തീരുമാനിക്കുമെന്നാണ് സൂചന.

ചെന്നൈയില്‍ ജീവിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ അമേരിക്കയില്‍ നിന്നാണ് എം ബി എ എടുത്തത്. ഇടയ്ക്ക് സിനിമയില്‍ അഭിനയിക്കാനുള്ള പദ്ധതിയുണ്ടായിരുന്നെങ്കിലും അതുപേക്ഷിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ബിസിനസിലേക്ക് തിരിയുകയായിരുന്നു. തമിഴിലെ പ്രമുഖ സംവിധായകന്‍ ലിംഗുസാമി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ നായകനാകുമെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ നിര്‍മ്മാണ - വിതരണക്കമ്പനിയായ ‘പ്ലേഹൌസ്’ ദുല്‍ഖര്‍ സല്‍മാനാണ് നിയന്ത്രിക്കുന്നത്. സിനിമ മാത്രമല്ല, മമ്മൂട്ടിയുടെ മറ്റ് ബിസിനസുകളും മകന്‍റെ മേല്‍‌നോട്ടത്തിലാണ് നടക്കുന്നത്.

മമ്മൂട്ടിയുടെ മകള്‍ സുറുമി വിവാഹം കഴിച്ചിരിക്കുന്നതും കേരളത്തിന് പുറത്തുനിന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :