മമ്മൂട്ടിയുടെ കിരീടം മോഹന്‍ലാലിന് നല്‍കിയതെന്തിന്?

കിരീടം മമ്മൂട്ടിയുടേതായിരുന്നു!

Kireedam, Mohanlal, Mammootty, I V Sasi, Lohithadas, Sibi Malayil, കിരീടം, മോഹന്‍ലാല്‍, മമ്മൂട്ടി, ഐ വി ശശി, ലോഹിതദാസ്, സിബി മലയില്‍
Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (14:50 IST)
കാലം 1988. മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ലോഹിതദാസ് നല്‍കിയ പേര് ‘കിരീടം’ എന്നായിരുന്നു. റഹ്‌മാനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. കിരീടം എന്ന പേരിനോട് മറ്റെല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും സംവിധായകന്‍ ഐ വി ശശി മാത്രം എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഇക്കാര്യത്തേച്ചൊല്ലി കടുത്ത അഭിപ്രായഭിന്നതയാണ് ലോഹിയും ഐ വി ശശിയും തമ്മില്‍ നിലനിന്നത്. ഒടുവില്‍ ഐ വി ശശിയുടെ വാശിക്ക് ലോഹിതദാസ് വഴങ്ങി. സിനിമയുടെ പേര് ‘മുക്‍തി’ എന്ന് മാറ്റി. ഈ സംഗതികളെല്ലാം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സിബി മലയില്‍ ലോഹിതദാസിനെ സന്ദര്‍ശിക്കുന്നത്. ഐ വി ശശിയുടെ പടത്തിന്‍റെ പേരുമാറ്റേണ്ടിവന്നത് വിഷമത്തോടെയാണ് ലോഹി വിവരിച്ചത്.

ആ സമയത്ത് സിബി - ലോഹി കൂട്ടുകെട്ടിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടിരുന്നില്ല. ആ സിനിമയ്ക്ക് കിരീടം എന്ന പേര് എന്തുകൊണ്ടും യോജിച്ചതാണെന്ന് സിബി അഭിപ്രായപ്പെട്ടു. ആലോചിച്ചപ്പോള്‍ ലോഹിക്കും തോന്നി, കിരീടം എന്ന ടൈറ്റില്‍ കൂടുതല്‍ ചേരുക ആ മോഹന്‍ലാല്‍ ചിത്രത്തിന് തന്നെയാണെന്ന്.

ഒരു കുടുംബത്തിന്‍റെ സര്‍വ്വ സ്വപ്നങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് സേതുമാധവന് വിധി ചാര്‍ത്തിക്കൊടുത്ത മുള്‍ക്കിരീടത്തിന്‍റെ കഥ ഇന്നും മലയാളികളുടെ കണ്ണ് നനയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :