മദ്യപിച്ച് കാറോടിച്ച് പൊലീസ് ജീപ്പില്‍ ഇടിച്ചുകയറ്റി; തമിഴ് നടന്‍ അരുണ്‍ വിജയ് അറസ്റ്റില്‍ !

അജിത്തിന്‍റെ വില്ലന്‍ ചെന്നൈയില്‍ അറസ്റ്റില്‍ !

Arun Vijay, Ajith, Yennai Arindhal, Nungambakkam, Swathi, Policem Pawan Kalyan, Junior NTR, അരുണ്‍ വിജയ്, അജിത്, യെന്നൈ അറിന്താല്‍, നുങ്കമ്പാക്കം, പൊലീസ്, വിജയ്, പവന്‍ കല്യാണ്‍, ജൂനിയര്‍ എന്‍ ടി ആര്‍
ചെന്നൈ| Last Modified ശനി, 27 ഓഗസ്റ്റ് 2016 (20:39 IST)
മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയതിന് തമിഴിലെ പ്രശസ്ത നടന്‍ അരുണ്‍ വിജയിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. ഭാര്യയുമൊത്ത് കാറില്‍ വരുന്ന വഴി നുങ്കമ്പാക്കം പൊലീസ് സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വണ്ടിയിലേക്ക് താരം കാറിടിച്ച് കയറ്റുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസ് എത്തി നടനെ കസ്റ്റഡിയിലെടുത്തു. പിന്നീട് പരിശോധിച്ചപ്പോള്‍ അരുണ്‍ വിജയ് മദ്യപിച്ചതായി തെളിഞ്ഞു.

ഒട്ടേറെ സിനിമകളില്‍ നായകനായിട്ടുണ്ടെങ്കിലും ‘യെന്നൈ അറിന്താല്‍’ എന്ന അജിത് ചിത്രത്തിലെ വില്ലന്‍ വേഷമാണ് അരുണ്‍ വിജയ്ക്ക് സമീപകാലത്ത് ഏറെ പേരുനേടിക്കൊടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :