ബാര്‍ബി ഡോള്‍ തന്‍റെ മുഖഛായയില്‍ വേണ്ടെന്ന് ഐശ്വര്യ റായി തീരുമാനിച്ചു. ബാര്‍ബി കമ്പനിയായ മറ്റേലിന്‍റെ ഓഫറുകള്‍ ഐശ്വര്യ നിരസിച്ചു. ഇതോടെ ലോകത്തെ ഏറ്റവും പ്രശസ്തമായ സുന്ദരിപ്പാവയ്ക്ക് ഐശ്വര്യ റായിയുടെ മുഖവുമായി വിപണിയിലെത്താനാവില്ലെന്ന് ഉറപ്പായി.
ബാര്‍ബി കമ്പനിയായ മറ്റേലും ആഷിന്‍റെ പ്രതിനിധികളും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും ഐശ്വര്യയുടെ മുഖത്തോടെയുള്ള ബാര്‍ബി പാവകള്‍ വിപണിയിലെത്താന്‍ സാധ്യത തെളിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ ‘നോ’ പറഞ്ഞതോടെ ലോകമെങ്ങുമുള്ള ബാര്‍ബി പാവപ്രേമികള്‍ നിരാശരായിരിക്കുകയാണ്.
സമയമില്ലായ്മയാണ് ഐശ്വര്യ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നാണ് അറിയുന്നത്. ഒട്ടേറെ സിനിമാ സംരംഭങ്ങളില്‍ ഐശ്വര്യ ഇപ്പോള്‍ പങ്കാളിയാണ്. ഇതിന്‍റെ തിരക്കിനിടെ ബാര്‍ബിയ്ക്കായി നീക്കിവയ്ക്കാന്‍ സമയമില്ലാത്തതാണ് ഐശ്വര്യയുടെ പിന്‍മാറ്റത്തിന് കാരണം.
1994ല്‍ ഐശ്വര്യ ലോകസുന്ദരിയായതു മുതല്‍ പിന്നാലെ കൂടിയതാണ് ബാര്‍ബിയുടെ കമ്പനി. എന്നാല്‍ ‘തന്‍റെ മുഖത്തോടെയുള്ള ബാര്‍ബി’ കാണാന്‍ ഐശ്വര്യയ്ക്കും താല്‍പര്യമുണ്ടെങ്കിലും അന്നൊന്നും ആ പദ്ധതി നടന്നില്ല. ഇപ്പോള്‍ ബാര്‍ബി ഡോള്‍ അമ്പതാം പിറന്നാള്‍ ആഘോഷിച്ച സാഹചര്യത്തിലാണ് കമ്പനി വീണ്ടും ഐശ്വര്യയെ സമീപിച്ചത്. എന്നാല്‍ ഐശ്വര്യയുടെ മുഖം കടം കിട്ടാന്‍ മറ്റേല്‍ കമ്പനിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.
ഐശ്വര്യ റായ് ബച്ചന്‍റെ മുഖസൌന്ദര്യം ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ സഹായിക്കുമെന്നാണ് ബാര്‍ബി കമ്പനിയായ മറ്റേല്‍ കരുതിയിരുന്നത്. ഹോളിവുഡ് സിനിമകളായ പിങ്ക് പാന്തര്‍ - 2, മിസ്ട്രസ് ഓഫ് സ്പൈസസ് തുടങ്ങിയവ ആഷിനെ പാശ്ചാത്യരുടെയും ആരാധനാപാത്രമാക്കിയതും ഇത്തരത്തില്‍ ചിന്തിക്കാന്‍ മറ്റേലിനെ പ്രേരിപ്പിച്ചിരിക്കും. ഈ പ്രൊജക്ട് യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ബാര്‍ബിക്ക് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ മുഖവും ആഷിന്‍റേതായേനെ.
WEBDUNIA|
Last Modified ശനി, 28 മാര്‍ച്ച് 2009 (13:28 IST)
ബിയോണ്‍സ് നോവെല്‍സ്, ഡയാന റോസ്, എലിസബത്ത് ടെയ്‌ലര്‍ തുടങ്ങിയ ലോകപ്രശസ്ത സുന്ദരികളുടെ മുഖവുമായി മുമ്പ് ബാര്‍ബി ഡോളുകള്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.