പ്രേമം തുടരാന്‍ അല്‍ഫോണ്‍സ് പുത്രന്‍ - നിവിന്‍ പോളി ടീം വീണ്ടും!

Premam, Alphonse Puthren, Nivin Pauly, Arun Vijay, പ്രേമം, അല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി, അരുണ്‍ വിജയ്
Last Modified വ്യാഴം, 21 ജനുവരി 2016 (17:46 IST)
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അരുണ്‍ വിജയ് നായകനാകുന്നു എന്നൊരു വാര്‍ത്ത വന്നിരുന്നല്ലോ. ആ വാര്‍ത്തയില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടിയുണ്ട്. അരുണ്‍ വിജയ്ക്കൊപ്പം സാക്ഷാല്‍ നിവിന്‍ പോളിയും ആ സിനിമയിലെ നായകനാണ്.

മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ രണ്ടു നായികമാരും ഉണ്ടാവും. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് വിവരം.

‘എന്നൈ അറിന്താല്‍’ എന്ന അജിത് ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ തമിഴ് സിനിമാപ്രേമികളുടെ ഹരമായി മാറിയ അരുണ്‍ വിജയ് അഭിനയിക്കുന്ന ആദ്യ മലയാളചിത്രം കൂടിയായിരിക്കും ഇത്.

നേരം, പ്രേമം എന്നീ രണ്ടുസിനിമകളാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്തത്. രണ്ടിലും നിവിന്‍ പോളി ആയിരുന്നു നായകന്‍. നേരം തമിഴിലും മലയാളത്തിലുമായി ചിത്രീകരിച്ച സിനിമയായിരുന്നു. ഈ സിനിമകള്‍ നേടിയ വന്‍ വിജയം അല്‍ഫോണ്‍സിന്‍റെ അടുത്ത ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :