പ്രകാശ് രാജ് - പ്രിയദര്‍ശന്‍ ടീം വീണ്ടും, ക്യാമറ സന്തോഷ് ശിവന്‍!

പ്രകാശ് രാജ്, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, സാബു സിറിള്‍
Last Modified ചൊവ്വ, 7 ജൂലൈ 2015 (16:33 IST)
‘കാഞ്ചീവരം’ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ചിത്രമാണ്. മികച്ച ചിത്രത്തിനും നടനുമുള്ള ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച സിനിമ ഉള്ളുലയ്ക്കുന്ന ഒരു പ്രമേയമാണ് കൈകാര്യം ചെയ്തത്. എന്തായാലും ഈ ടീം വീണ്ടും ഒന്നിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രകാശ് രാജ് നായകനാകും. ശ്രേയാ റെഡ്ഡിയാണ് നായിക.

എയ്ഡ്സ് ബോധവത്കരണം ലക്‍ഷ്യം വയ്ക്കുന്ന ഒരു സിനിമയായിരിക്കും ഇത്. എങ്കിലും ഈ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

സന്തോഷ് ശിവനാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്ന സിനിമ തമിഴ് സംവിധായകന്‍ എ എല്‍ വിജയ് ആണ് നിര്‍മ്മിക്കുന്നത്.

പ്രിയദര്‍ശനും സന്തോഷ് ശിവനും സാബു സിറിളും ഇതിനുമുമ്പ് ഒന്നിച്ചത് കാലാപാനി എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. കാലാപാനി സന്തോഷ് ശിവനും സാബു സിറിളിനും ദേശീയ പുരസ്കാരവും നേടിക്കൊടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :