അച്ഛനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കാണ്. ഒരു കാര്യത്തിലും ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ല. ഈ പരാതിയുള്ള ഒട്ടേറെ മക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അച്ഛന്‍റെയും അമ്മയുടെയും പിണക്കം ഒന്ന് അവസാനിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന എത്രയോ മക്കള്‍.
അച്ഛന്‍റെയും അമ്മയുടെയും പോരില്‍ ഏറെ വേദനിച്ചിരുന്ന ഒരു മകന്‍ ഒരിക്കല്‍ ഒരു തീരുമാനമെടുത്തു. യഥാര്‍ത്ഥ ദാമ്പത്യജീവിതം എന്താണെന്ന് ഇവരെയൊന്ന് മനസിലാക്കിക്കൊടുക്കണം. അതിനെന്താണ് ഒരു എളുപ്പ വഴി?. കല്യാണം കഴിക്കുക, അത്ര തന്നെ. അങ്ങനെ അച്ഛനെയും അമ്മയെയും മാതൃകാ വിവാഹജീവിതം പഠിപ്പിച്ചുകൊടുക്കാനായി വളരെ ചെറുപ്രായത്തില്‍ തന്നെ അവന്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു. എന്നാല്‍, പ്രശ്നങ്ങള്‍ അവിടെ ആരംഭിക്കുകയായിരുന്നു.
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ കഥാപശ്ചാത്തലമാണിത്. പ്രശസ്ത സീരിയല്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അച്ഛനെയും അമ്മയെയും പാഠം പഠിപ്പിക്കാനായി വിവാഹം കഴിച്ച് അബദ്ധത്തിലാകുന്ന മകനായി ജയസൂര്യ എത്തുന്നത്.
ചിത്രത്തിന് പേരിട്ടിട്ടില്ല. സിദ്ദിഖ്, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, സുരേഷ് കൃഷ്ണ, സംവൃതാ സുനില്‍, മല്ലികാ സുകുമാരന്‍, കലാരഞ്ജിനി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
WEBDUNIA|
Last Modified ശനി, 10 ജനുവരി 2009 (10:45 IST)
നായിക ഒരു പുതുമുഖമായിരിക്കും. ഫെബ്രുവരി 20ന് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.