AISWARYA|
Last Updated:
ശനി, 5 ഓഗസ്റ്റ് 2017 (11:14 IST)
പലപ്പോഴും പ്രദര്‍ശനത്തിനെത്തുന്നതിനു തൊട്ട് മുന്‍പ് സെന്‍സര്‍ ബോര്‍ഡ് പല സിനിമകളുടെയും ജീവന് തന്നെ ഇല്ലാതാക്കാറുണ്ട്. ആവശ്യത്തിനും അനാവിശ്യത്തിനും കത്രിക്കവെയ്ക്കുന്ന
സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങള്‍ക്കെതിരെ പല സംവിധായകരും രംഗത്തെത്തിയിരുന്നു. എന്നിട്ടും ഈ നിയമങ്ങള്‍ക്കൊന്നും ഒരു മാറ്റവും വന്നിട്ടില്ല.
സാധാരണ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ബോര്‍ഡിന്റെ ആവശ്യം വരാറുണ്ടെങ്കിലും നവാസുദ്ദീന്‍ സിദ്ദിഖിയുടെ
സിനിമ 'ബാബുമോശൈ ബന്തൂക്ബസി' എന്ന ചിത്രത്തിന് സംഭവിച്ചത് പോലെ പറ്റിയിട്ടുണ്ടാവില്ല. ചിത്രത്തില്‍ നിന്നും 48 രംഗങ്ങള്‍ക്ക് മേലെ ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് കത്രീക വെച്ചിരുന്നത്. സംഭവത്തില്‍ വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാനസികമായി അവഹേളിച്ചെന്ന് പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവ് കിരണ്‍ ഷ്രോഫാണ് രംഗത്തെത്തിയിരിക്കുകയാണ്.