നയന്‍സ് ഐറ്റം ഡാന്‍സിനില്ല, അത് ഷാരുഖ് പറഞ്ഞാലും!

WEBDUNIA|
PRO
ബിക്കിനിയിട്ട് അഭിനയിച്ചിട്ടുണ്ട്. ചൂടന്‍ രംഗങ്ങളില്‍ അതിഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവച്ചിട്ടുണ്ട്. അതിനൊപ്പം മികച്ച കഥാപാത്രങ്ങളെ ഉജ്ജ്വലമായി അവതരിപ്പിച്ചിട്ടുമുണ്ട്. നയന്‍‌താര എന്ന സൂപ്പര്‍നായിക നാലുഭാഷകളിലായി തന്‍റെ സാമ്രാജ്യം വളര്‍ത്തിയതില്‍ അഭിനയിച്ച ഓരോ കഥാപാത്രത്തിനും പങ്കുണ്ട്. സിനിമ തെരഞ്ഞെടുക്കുന്നതില്‍ കാര്‍ക്കശ്യ നിലപാടുകള്‍ എന്നും പുലര്‍ത്തിയിട്ടുള്ള താരമാണ് നയന്‍സ്. അതുകൊണ്ടുതന്നെ നയന്‍‌താരയുടെ ഡേറ്റിനായി സമീപിക്കുന്നവര്‍ പലപ്പോഴും നിരാശരാകാറാണ് പതിവ്.

ഇത്തവണ അങ്ങനെ നിരാശരായവരില്‍ സാക്ഷാല്‍ ഷാരുഖ് ഖാനും ബോളിവുഡ് ഹിറ്റ്മേക്കര്‍ രോഹിത് ഷെട്ടിയും ഉള്‍പ്പെടുന്നു. ഷാരുഖിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘ചെന്നൈ എക്പ്രസ്’ എന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യാന്‍ നയന്‍‌താരയെ ഷാരുഖും രോഹിത് ഷെട്ടിയും ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഒരു ‘ബിഗ് നോ’ ആണ് നയന്‍‌താരയില്‍ നിന്ന് അവര്‍ക്ക് മറുപടി ലഭിച്ചത്.

ഒരു ഐറ്റം നമ്പരിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്താന്‍ നയന്‍‌താര ആഗ്രഹിക്കുന്നില്ല. അതിനാലാണ് ചെന്നൈ എക്സ്പ്രസിന്‍റെ ഭാഗമാകേണ്ടതില്ലെന്ന് നയന്‍സ് തീരുമാനിച്ചത്.

ഒടുവിലാന്‍: മുംബൈയില്‍ നിന്ന് രാമേശ്വരത്തേക്ക് ഒരാള്‍ നടത്തുന്ന യാത്രയുടെ കഥയാണ് ചെന്നൈ എക്പ്രസ്. ആ യാത്രയില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് പ്രമേയം. ദക്ഷിണേന്ത്യന്‍ താരങ്ങളുടെ ബാഹുല്യം ചിത്രത്തിലുണ്ടാവും. അതുകൊണ്ടുതന്നെയാണ്, ദക്ഷിണേന്ത്യയിലെ ഏറ്റവും ടോപ് നായികയുടെ ഐറ്റം നമ്പര്‍ വേണമെന്ന് രോഹിത് ഷെട്ടി ആഗ്രഹിച്ചതും. ഷാരുഖിന്‍റെ നായികയായി പദുക്കോണാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :