നയന്‍സിന്‌ പിന്തുണ; പ്രകാശ് രാജ് കൊടും‍വില്ലനെന്ന്

WEBDUNIA| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2010 (12:06 IST)
PRO
വിവാഹിതനായ പ്രഭുദേവയ്ക്ക് നയന്‍താരയുമായുള്ള അവിഹിതബന്ധത്തിന്‌ സര്‍വവിധ പിന്തുണയും വാഗ്ദാനം ചെയ്ത പ്രകാശ് രാജ് സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥത്തിലും വില്ലനെന്ന് സ്ത്രീസം‍ഘടനകള്‍. പ്രകാശ് രാജ് അഭിനയിക്കുന്ന സിനിമകള്‍ തീയേറ്ററുകളില്‍ കാണിക്കാന്‍ സമ്മതിക്കില്ലെന്നും കയ്യില്‍ കിട്ടിയാല്‍ ചെരുപ്പെറിയുമെന്നും ചില സ്ത്രീസംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

“പ്രഭുദേവയും നയന്‍താരയും നല്ല ജോടികളാണ്‌. ഇരുവരും പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് പ്രണയത്തിലായി. രണ്ടുപേരും എന്‍റെ നല്ല സുഹൃത്തുക്കളാണ്‌. ഇരുവരെയും പിരിക്കാനായി ആരൊക്കെയോ ഗൂഡാലോചന നടത്തുന്നുണ്ട്. പ്രഭുദേവാ - നയന്‍താര ബന്ധത്തെ ഞാന്‍ അനുകൂലിക്കുന്നു. എപ്പോഴും ഇരുവര്‍ക്കും എന്‍റെ പിന്തുണയുണ്ടാകും” എന്നാണ്‌ പ്രകാശ് രാജ് പറഞ്ഞത്.

ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടി, സുന്ദരിയും നര്‍ത്തകിയുമായ ബോണിവര്‍മയെ ഈയടുത്താണ്‌ പ്രകാശ് രാജ് സ്വന്തമാക്കിയത്. ‘അവിഹിതബന്ധത്തിന്‍റെ ആശാനായ’ പ്രകാശ് രാജ്, മറ്റൊരു അവിഹിതബന്ധത്തെ പിന്തുണയ്ക്കുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്ന് സ്ത്രീസംഘടനകള്‍ പറയുന്നു.

നൃത്തസംഘത്തില്‍ ഉണ്ടായിരുന്ന റം‍ലത്തിനെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കി, വശീകരിച്ച് മതം‍മാറ്റി ഹിന്ദുവാക്കിയെന്ന് മുമ്പുതന്നെ ആരോപണമുണ്ട്. ഇപ്പോള്‍ റം‍ലത്തിനും മകനും പ്രഭുദേവ ചെലവിന്‌ കൊടുക്കുന്നില്ലെന്ന് തമിഴ് പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലളിതകുമാരിയെ ഒഴിവാക്കാന്‍ ഈ തന്ത്രങ്ങള്‍ തന്നെയാണ്‌ പ്രകാശ് രാജും പിന്തുടര്‍ന്നതെത്രെ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :