നടി രംഭയ്ക്കൊരു പെണ്‍‌കുഞ്ഞ് പിറന്നു

WEBDUNIA|
PRO
പ്രശസ്ത തെന്നിന്ത്യന്‍ നടി രംഭയ്ക്ക് പെണ്‍‌കുഞ്ഞ്. ജനുവരി 14-ന് കാനഡയിലെ ടൊറോന്റോയില്‍ വച്ചാണ് രംഭയ്ക്ക് കുഞ്ഞ് പിറന്നത്. വിവാഹത്തിന് ശേഷം ചെന്നൈ വിട്ട രംഭയിപ്പോള്‍ വ്യവസായിയായ ഭര്‍ത്താവിനൊപ്പം ടൊറൊന്റോയിലാണ് താമസിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഇന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലൂടെയാണ് വിജയവാഡക്കാരിയായ പ്രശസ്തയാകുന്നത്. തുടര്‍ന്ന് നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി സിനിമകളിലും രംഭ കഴിവ് തെളിയിച്ചിട്ടുണ്ട്.

കിച്ചന്‍ - ബാത്ത്‌റൂം ആക്സസറികള്‍ നിര്‍മിക്കുന്ന മാജിക്‌വുഡ്‌സ് എന്ന കമ്പനിയുടെ ഉടമയാണ് ഇന്ദ്രകുമാര്‍. തിരുപ്പതിയില്‍ വച്ച്, 2010 ഏപ്രില്‍ മാസത്തിലാണ് രംഭയുടെ കഴുത്തില്‍ ഇന്ദ്രകുമാര്‍ മിന്നുകെട്ടിയത്.

‘കബഡി കബഡി’ എന്ന സിനിമയാണ് രംഭ അഭിനയിച്ച അവസാനത്തെ മലയാള സിനിമ. ഫിലിം‌സ്റ്റാര്‍ എന്ന സിനിമയിലൂടെ മുപ്പത്തിനാലുകാരിയായ രംഭ അടുത്തുതന്നെ മലയാളത്തില്‍ സജീവമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :